adarav

മാന്നാർ: നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 14 ഗ്രന്ഥശാല ദിനമായി ആചരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ശശിധരൻ.ആർ പതാക ഉയർത്തി . ഗ്രന്ഥശാലയുടെ സ്ഥാപക അംഗങ്ങളായിരുന്ന ഡോ.കെ.ബാലകൃഷ്ണപിള്ള ചൈതന്യ, എൻ.കെ കുട്ടൻ നായർ ചെറുതാല, പി.പി വാസുപിള്ള പല്ലവനമഠം എന്നിവരെ താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ. പി സത്യപ്രകാശ് ആദരിച്ചു. ഗണേഷ് കുമാർ.ജി, കെ.ജി തൃവിക്രമൻ പിള്ള, റ്റി.എസ് ശ്രീകുമാർ, മുരളീമോഹൻ, വിജയ് എന്നിവർ പ്രസംഗിച്ചു.