
അമ്പലപ്പുഴ: ജവഹർ ബാൽ മഞ്ച് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് ഓണക്കോടി നൽകി. പൊന്നോണക്കനിവ് എന്ന പേരിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് പ്രസിഡന്റ് അബ്ദുൽ ഹാദി ഹസൻ അദ്ധ്യക്ഷനായി. അർച്ചന അമ്പലപ്പുഴ, ഹസൻ എം. പൈങ്ങാമഠം തുടങ്ങിയവർ സംസാരിച്ചു.