ചെന്നിത്തല: വാഴക്കൂട്ടംകടവ് സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 39-ാമത് സന്തോഷ് ട്രോഫി ജലോത്സവം നാളെ ഉച്ചയ്ക്ക് 1.30 ന് അച്ചൻകോവിൽ ആറിന്റെ കൈവഴിയായ പുത്തനാറ്റിൽ നടക്കും. ജലോത്സവത്തിന് മുന്നോടിയായി ഇന്ന് ഉച്ചക്ക് രണ്ടിന് വിളംബര ഘോഷയാത്ര. രാത്രി ഏഴിന് തിരുവാതിര, കൈകൊട്ടിക്കളി, ഫ്യൂഷൻ. നാളെ ഉച്ചയ്ക്ക് 1.30ന് പൊതുസമ്മേളനം മന്ത്രി സജി ചെറിയാനും ജലോത്സവം കൊടിക്കുന്നിൽ സുരേഷ് എം.പിയും ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യാതിഥിയാകും. ഫ്ളാഗ് ഓഫ് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ നടത്തും. മാസ് ഡ്രി​ൽ സല്യൂട്ട് എം. മുരളിയും സമ്മാനദാനം മാന്നാർ എസ്. എച്ച്.ഒ എ അനീഷും നി​ർവഹി​ക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് വിവിധ കലാകായിക മത്സരങ്ങൾ, വൈകിട്ട് ആറിന് സാംസ്ക്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്യും, രാത്രി 7.30ന് മെഗാ ഷോ.