local

കായംകുളം : എസ്. എൻ. ഡി. പി യോഗം കീരിക്കാട് തെക്ക് 334ാംനമ്പർ ശാഖാ യോഗം വക മൂലേശ്ശേരിൽ മഹാദേവക്ഷേത്രത്തിലെ ഉപദേവതകളുടെ പുനഃപ്രതിഷ്ഠ തന്ത്രി ശിവനാരായണ തീർത്ഥയുടെയും ക്ഷേത്രമേൽശാന്തി ബിനീഷ് രാജിന്റെയും കാർമ്മികത്വത്തിൽ നടന്നു. ശാഖ പ്രസിഡന്റ് ജി.ശിവപ്രസാദ്, ശാഖാ യോഗം വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ്‌, ,സെക്രട്ടറി ശശിധരൻ അക്ഷയ, ദേവസ്വം സെക്രട്ടറി സതീഷ് കുമാർ. കമ്മിറ്റി അംഗങ്ങളായ ഡി.സുജിത്ത്, പ്രശാന്തൻ,ശിശുപാലൻ, പഞ്ചായത്ത് കമ്മിറ്റിഅംഗങ്ങളായ രാജു, സുഗതൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം നിർമ്മിച്ചു കൊടുത്ത കാടശ്ശേരി കുടുംബാംഗങ്ങൾ, വളയ്ക്കകത്ത് ശശി എന്നിവരും പങ്കെടുത്തു