
കായംകുളം :പുല്ലുകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്രാട ദിന പുലർച്ചെ ഉത്രാട തിരുമുൽകാഴ്ച്ച നടന്നു തിരുവോണ നാളിൽ ഭഗവാന് നിവേദ്യമായി നാലുകറിക്കൂട്ട് തയാറാക്കാനായി ഭക്തർ കാർഷിക ഉത്പന്നങ്ങൾ സമർപ്പിക്കുന്ന ചടങ്ങാണ് ഉത്രാട കാഴ്ച. ഭക്തരുടെ സമർപ്പണ കാഴ്ച്ച ക്ഷേത്ര സേവപ്പന്തലിൽ നിന്ന് ശരണം വിളികളോടെയും വാദ്യ ഘോഷങ്ങളോടെയും അകമ്പടിയോടെ ക്ഷേത്രം വലം ചുറ്റി എത്തിച്ചപ്പോൾ നാലമ്പലത്തിലേക്ക് മേൽശാന്തി ഏറ്റു വാങ്ങി. നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു ദേവസ്വം പ്രസിഡന്റ് ഡി.അയ്യപ്പൻ, സെക്രട്ടറി സുരേഷ് രാമനാമഠം, ട്രഷറർ കെ.ജയചന്ദ്രൻ പിള്ള , വൈസ് പ്രസിഡന്റ് കെ.ബാബു, ജോയിന്റ് സെക്രട്ടറി ആർ. രാമകൃഷ്ണകുറുപ്പ്, അഡ്വ എൻ.രാജഗോപാൽ, എം. ജെ. ശ്രീപാൽ, തുണ്ടത്തിൽ ശ്രീഹരി, എസ്. ഗോപകുമാർ ,ഹരി അരുണോദയം പദ്മജൻ തമ്പി ,സുജിത് കണ്ണൻ നായർ, കെ. രാജൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.