
ചേർത്തല: ബി.ഡി.ജെ.എസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലിസ്യു നഗറിൽ വൃദ്ധജനങ്ങളോടൊപ്പം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഓണഘോഷംനടന്നു. സദനത്തിലേ അന്തേവാസികൾക്ക് ഓണകോടികൾ നൽകി,ഓണ സദ്യയും ഒരുക്കി.
തിരുവാതിരയും,അത്തപൂക്കളവും,നാടൻ പാട്ടും,കോമഡി ഷോയും നൃത്തങ്ങളുമൊക്കയായ് നടന്ന പരിപാടികൾ നടൻ ബൈജു എഴുപുന്ന ഉദ്ഘാടനം ചെയ്തു. ഓണകോടിയുടെ വിതരണം സുനിൽകുമാർ പേരാത്ര വെളി നിർവഹിച്ചു.ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് ഓണസന്ദേശം നൽകി. കലാസംസ്‌കാരികപരിപാടികൾ നടൻ അനിൽ വാരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. സോമൻ,പ്രകാശൻ കളപുരയ്ക്കൽ,അമ്പിളി അപ്പുജി എന്നിവരും മണ്ഡലം നേതാക്കളായ ജയൻ വേളോർവട്ടം,രതീഷ് കോലോത്ത് വെളി,സന്ധ്യാ അജി,ബേബി ഷാജി,ഉഷാ പ്രസാദ്,രാജേന്ദ്രപ്രസാദ്, അനിഷ് സോമൻ,ധനേഷ് ചേർത്തല,സുദേവൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ടി.ആർ.വിനോദ് സ്വാഗതവും വൈസ് പ്രസിഡന്റ് സാജൻ കടക്കരപ്പള്ളി നന്ദിയും പറഞ്ഞു.