മാന്നാർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ സ്ഥാപക സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് ബോർഡ് മുൻ അംഗവും ആയിരുന്ന അഡ്വ. എൻ. ആനന്ദന്റെ നിര്യാണത്തിൽ ഗുരുധർമ്മ പ്രചാരണ സഭ മാന്നാർ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു. യൂണിറ്റ് പ്രസിഡന്റ് സുധാകരൻ സർഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും ചെങ്ങന്നൂർ യൂണിയൻ മുൻ പ്രസിഡന്റു മായ അഡ്വ. കെ.സന്തോഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു, സെക്രട്ടറി ഹരിദാസ് കിം കോട്ടേജ്, ബിജു കണ്ണാടിശ്ശേരിൽ, പ്രമോദ് കണ്ണാടിശ്ശേരിൽ, ഗിരീഷ് കുമാർ കോയിക്കലെത്ത് എന്നിവർ സംസാരിച്ചു,