ചേർത്തല: വ്യവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ 2024 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളത് ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്. 20ന് വൈകിട്ട് 5വരെ അപേക്ഷ സമർപ്പിക്കാം.ഫോൺ:9495080024,9497390402.