മുഹമ്മ: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ 1960 മുതൽ 2024 വരെ സേവനമനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്തുകൂടൽ ഒക്ടോബർ 2 ന് മണ്ണഞ്ചേരി സ്കൂളിൽ രാവിലെ 10ന് നടക്കും. സ്നേഹ സംഗമം എന്ന പേരിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മയുടെ നടത്തിപ്പിലേക്ക് മണ്ണഞ്ചേരി സ്കൂളിലെ മുൻ അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ മുഹമ്മ രവീന്ദ്രനാഥ് രക്ഷാധികാരിയായും ആർ.വിജയമ്മ, ആർ.ഭുവനേന്ദ്രൻ, പി.മൈഥിലി, കെ.ഡി.രവി, എം.വി. സുഭാഷ്, പി.എ.സ്റ്റാൻലി, മനോഹരൻ നന്ദികാട്, പി.ജി.വേണു, സുരേഷ് ബാബു വാഴോത്ത്, കെ.എം.വിദ്യാസാഗർ, ജി.ശിവരാമൻ എന്നിവർ അംഗങ്ങളായ എക്സിക്യൂട്ടിവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു. സ്നേഹസംഗമം ജില്ലാ പഞ്ചായത്തു മെമ്പർ അഡ്വ.ആർ. റിയാസ് ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും.കൺവീനർ ആർ.ഭുവനേന്ദ്രൻ സ്വാഗതംപറയും. രക്ഷാധികാരി എൻ.പി.രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും.വാർഡ് മെമ്പർ നവാസ് നൈന, സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. ഹഫ്സ,പി.ടി.എ പ്രസിഡന്റ് റഷീദ് എന്നിവർ സംസാരിക്കും.ഫോൺ: 9447466617.