local

മുഹമ്മ: പാതിരപ്പള്ളി പാട്ടുകളം സ്കൂളിൽ കുട്ടി കൃഷിത്തോട്ടം പദ്ധതി തുടങ്ങി. വിദ്യാർത്ഥികളെ കൃഷിയിൽ തൽപ്പരാക്കി സ്ക്കൂളിലേയ്ക്ക് ആവശ്യമായ പച്ചക്കറി ഉൽപ്പാദിപ്പിക്കുകയുമാണ് ലക്ഷ്യം. പാതിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.സി.ശ്രീജിത്ത് അദ്ധ്യക്ഷനായി.സ്കൂൾ മാനേജർ കെ.ശിവദാസൻ, ഹെഡ് മാസ്റ്റർ ബിജു,പി. ടി.എ പ്രസിഡന്റ് അനറ്റ് സെബാസ്റ്റ്യൻ, വിഷ്ണു നമ്പൂതിരി,സി.കെ.മുരളി,വി.പി.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.