
മുഹമ്മ: ഓണക്കാലത്തിന് നിറവേകാൻ കാവുങ്കൽ ഗ്രാമീണ ശ്രീപൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്ര മുറ്റത്ത് സംഘടിപ്പിക്കുന്ന കാൽപ്പന്ത് കളിക്ക് ആവേശകരമായ തുടക്കം. ഗ്രാമീണയുടെ പ്രസിഡന്റ്
എ.അനിൽ കുമാർ കോതർകാട് പതാക ഉയർത്തി. മുഹമ്മ ലയൺസ് ക്ലബ് പ്രസിഡന്റ് ടി.കെ.രഞ്ജൻ ഫ്ലഡ് ലൈറ്റ് സ്വിച്ച് ഓൺ നിർവ്വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സവിനയൻ ഫുട്ബാൾ മേള ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് സോണൽ ചെയർമാൻ അഡ്വ.ടി.സജി തകിടിയിൽ മത്സരം ഉദ്ഘാടന ചെയ്തു. രണ്ടാം വാർഡ് മെമ്പർ എസ്.ദീപു, എൻ.എസ് സോജുമോൻ എന്നിവർ സംസാരിച്ചു. രാത്രിയും പകലുമായി നടത്തുന്ന ഫുട്ബാൾ മാമാങ്കം നാടിന് ആവേശമായിട്ട് 48 വർഷമാകുന്നു.
എവറോളിംഗ് ട്രോഫിക്ക് പുറമെ അദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 60,000, 30,000 , 10,000 എന്നിങ്ങനെ ക്യാഷ് പ്രൈസും ലഭിക്കും.