kkk

കലവൂർ : വിശ്വകലാ സാഹിത്യ വേദിയുടെ മുഖപത്രമായ ചിന്താധാരയുടെ ഓണം വിശേഷാൽ പതിപ്പ് പി.പി.ചിത്തരജ്ഞൻ എം.എൽ.എ പ്രകാശനം ചെയ്തു. എഴുത്തുകാരനും തഹസിൽദാരുമായ വിജയലാൽ നെടുംകണ്ടം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.കെ.ഗോപിനാഥൻപിള്ള, വൈസ് പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി ആര്യാട് വല്ലഭദാസ്. ജോ.സെക്രട്ടറി കലവൂർ സുരേഷ്. ഡോ. നെടുമുടി ഹരികുമാർ, ഡോ.സുനിൽ മാർക്കോസ്, ഡോ.മുഞ്ഞിനാട് പത്മകുമാർ, വി. കെ.ഗോപിനാഥപിള്ള വി. റ്റി. അജയകുമാർ, ഫിലിപ്പോസ് തത്തംപള്ളി, സി. ജി. മധു കാവുങ്കൽ, കലവൂർ ജയദേവ്, കലവൂർ സുരേഷ് എന്നിവർ സംസാരിച്ചു.