
വള്ളികുന്നം: സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റെൽ സ്റ്റഡിസ് ഭരണിക്കാവ് സീഡ് വള്ളികുന്നം ക്ലസ്റ്റർ നടത്തിയ ഓണകിറ്റ് വിതരണോദ്ഘാടനം വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി ഉദ്ഘാടനം ചെയ്തു.കോർഡിനേറ്റർ റഷീന, പ്രമോട്ടറന്മാരായ എസ്.വൈ. ഷാജഹാൻ, ജീ രാജീവ് കുമാർ, സുഹൈർ വള്ളികുന്നം, വെഹിക്കിൾ ഇൻസ്പെക്ടർ പ്രജു വള്ളികുന്നം എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഹാനത്ത് അദ്ധ്യക്ഷത വഹിച്ചു.