ambala

അമ്പലപ്പുഴ: തിരുവോണദിവസം ആലപ്പുഴ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് റിമാൻഡിൽ. തകഴി പടഹാരം ശശി ഭവനത്തിൽ ഷൈജുവാണ് (40) അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് ആശുപത്രിയിലെ സർജറി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. റോഡിൽ വീണ് നെറ്റിയിൽ മുറിവുമായിട്ടാണ് ഷൈജു മെഡിക്കൽ കോളേജിലെത്തിയത്. മുറിവിൽ തുന്നലിടുന്നതിനിടെ വനിതാ ഡോക്ടറുടെ കൈപിടിച്ചുതിരിക്കുകയായിരുന്നു. ഷൈജു മദ്യലഹരിയിലായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ജീവനക്കാർ ചേർന്നാണ് പിടിച്ചുമാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളഞ്ഞു. ഡോക്ടറുടെ പരാതിയിൽ കേസെടുത്ത

അമ്പലപ്പുഴ പൊലീസ്,​ തകഴിയിലെ വീട്ടിൽ നിന്ന് ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.