
അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവാഭാരതി അമ്പലപ്പുഴയുടെ ആഭിമുഖ്യത്തിൽ ഓണസദ്യ നടത്തി. ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറിയും സീനിയർ ഡിവിഷൻ ജഡ്ജുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാം തിരുവോണ സദ്യ സമർപ്പണം നടത്തി. ജില്ലാ സംഘചാലക് എൻ.എസ്.രാം മോഹൻ,ജില്ലാ സഹ സംഘചാലക് ആർ.സുന്ദർ,ഖണ്ഡ് സംഘചാലക് ബി.മുരളീധരൻ നായർ,ജില്ലാ സേവാപ്രമുഖ് യു. ഷിജോ,ജില്ലാ ജനറൽ സെക്രട്ടറി എ.അനീഷ്,ഖണ്ഡ് കാര്യവാഹ് പ്രജീഷ്, ഖണ്ഡ്സേവാ പ്രമുഖ് യോഗിദാസ് തുടങ്ങിയവർപങ്കെടുത്തു.