ambala

അമ്പലപ്പുഴ : നബിദിനത്തോട് അനുബന്ധിച്ച് പുന്നപ്ര മസ്ജിദുസൽമയുടെ നേതൃത്വത്തിൽ, പ്രവാചക പ്രകീർത്തനസദസും നബിദിന ഘോഷയാത്രയും അന്നദാനവും നടത്തി. തുടർന്ന് നടന്ന യോഗം മസ്ജിദ് പ്രസിഡന്റ് കമാൽ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. എം.എച്ച്.യൂസഫ് ആദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം സി.എ. നാസാറുദ്ദീൻ മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ നാസർ പട്ടരുമഠം, സലിം മാക്കിയിൽ, രാജാമോൻ, ഷാജി മജീദ്, ഷാനു, എം.എം.അഹമ്മദ് കബീർ, നിസാർ മാക്കിയിൽ, അഷ്ക്കർ എന്നിവർ സംബന്ധിച്ചു.