
ആലപ്പുഴ : പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ തീർത്ഥാടന പള്ളിയിൽ സ്ലീവായുടെ തിരുന്നാളിന് കൊടിയേറി. വികാരി ഫാ. സിറിയക് കോട്ടയിൽ കൊടിയേറ്റ് കർമ്മം നടത്തി. അസി.വികാരിമാരായ ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ. മണിലാൽ ക്രിസ് എന്നിവർ സഹകാർമികരായിരുന്നു .20 വരെ വൈകിട്ട് 5ന് നൊവേനയും ലദീഞ്ഞും വിശുദ്ധ കുർബാനയും നടക്കും. 21ന് പ്രധാന തിരുന്നാൾ. രണ്ടു ദിവസങ്ങളിലുമുള്ള ആഘോഷമായ പ്രദക്ഷിണങ്ങളോടെയാണ് തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.