
ആലപ്പുഴ:എസ്. എൻ. ഡി. പി. യോഗം 6334-ാം നമ്പർ ഡോ.പൽപ്പു മെമ്മോറിയൽ ചെട്ടികാട് വടക്ക് ശാഖാ യോഗം തിരുവോണത്തോടനുബന്ധിച്ച് 6 നിർദ്ധനരായ രോഗികൾക്ക് 3000 രൂപ വീതം നൽകി. യോഗം പ്രസിഡന്റ് വി.എം.സാലി രാജൻ, സെക്രട്ടറി വി.ആർ.ശുഭപാലൻ, യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.പി. അരവിന്ദാക്ഷൻ, ശാഖാ യോഗം എക്സിക്യൂട്ടീവ് അംഗം, പ്രസന്ന, പ്രശാന്ത്, വി. പി. രങ്കൻ, വി. കെ.ഷഡാനന്ദൻ, കെ.സി.സാംബവൻ എന്നിവരുടെ സാന്നിധ്യത്തിൽ സഹായം കൈമാറി.