local
ഏവൂർ വടക്ക് എൻ എസ് എസ് കരയോഗം കുടുംബസംഗമം

ഏവൂർ: ഏവൂർ വടക്ക് ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വിവിധ കലാപരിപാടികളോടെ കുടുംബസംഗമം സംഘടിപ്പിച്ചു.

കരയോഗം പ്രസിഡന്റ്‌ പ്രൊഫ. ഡോ. ബി ഗിരിഷ് കുമാറിന്റെ അദ്ധ്യ‌ക്ഷതയിൽ കൂടിയ കുടുംബസംഗമ സമ്മേളനം എൻ.എസ്.എസ് കാർത്തികപ്പള്ളി താലൂക് യൂണിയൻ പ്രസിഡന്റ്‌ കെ.ചന്ദ്ര ശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു.ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കാർത്തികപ്പള്ളി താലൂക് യൂണിയൻ സെക്രട്ടറി എസ് .സന്തോഷ്‌കുമാർ ആദരിച്ചു. കരയോഗം സെക്രട്ടറി ജി.നാരായണപിള്ള, എൻ. എസ്.എസ് യൂണിയൻ അംഗം വി .രാധാകൃഷ്ണൻ നായർ,മുരളീധരൻ നായർ കുമ്പമ്പുഴ, സൂര്യകുമാർ ഏവൂർ,സഹോദര കരയോഗം ഭാരവാഹികളായ സദാശിവൻ പിള്ള, സുകുമാരൻ നായർ, പ്രമോദ് കുമാർ,ചന്ദ്രശേഖരൻ നായർ,വേണുഗോപാൽ, ഉണ്ണികൃഷ്ണൻ നായർ, വേണുഗോപാലൻ ഉണ്ണിത്താൻ, പ്രകാശകുമാരി എന്നിവർ സംസാരിച്ചു.