ആലപ്പുഴ : കൊമ്മാടി യുവജന വായനശാല ആൻഡ് നിശാപഠശാലയിൽ ഓണാഘോഷവും കലാ-സാഹിത്യ-കലാമത്സരങ്ങളും നടത്തി. വായനശാല അങ്കണത്തിൽ നടന്ന സമാപനസമ്മേളനവുംസമ്മാനദാനവും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യുവജന വായനശാല വൈസ് പ്രസിഡന്റ് കെ.ജെ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. നടൻ സി.പി.മനേക് ഷാ മുഖ്യാഥിതിയായിരുന്നു. കൊമ്മാടി കൗൺസിലർ മോനിഷ ശ്യാം, പി.എസ്.സുദർശനൻ, സുരേഷ് കൊമ്മാടി എന്നിവർ സംസാരിച്ചു. കലാപരിപാടികളോടെ ആഘോഷം സമാപിച്ചു.