ആലപ്പുഴ : കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണ വിപണികളിലായി ജില്ലയിൽ 37 ലക്ഷം രൂപയുടെ വിറ്റുവരവ്. ഉത്രാട ദിനത്തോടുകൂടി വിപണി അവസാനിച്ചപ്പോൾ 60.2 മെട്രിക് ടൺ ഉത്പന്നങ്ങളാണ് വിറ്റഴിച്ചത്. കർഷകരിൽ നിന്ന് 30 ശതമാനം അധിക വില നൽകി സംഭരിച്ച പച്ചക്കറികൾ ഗുണഭോക്താക്കൾക്ക് വിപണി വിലയേക്കാൾ 10 ശതമാനം കുറച്ചാണ് നൽകിയത്. ജില്ലാതല പ്രൊക്യുമെന്റ് കമ്മിറ്റി തദ്ദേശ വിപണി നിലവാരം പരിശോധിച്ചാണ് സംഭരണ വിലയും വിപണന വിലയും നിശ്ചയിച്ചത്. ജില്ലയിൽ 80 ഓണം വിപണികളിലേക്കായി 45.7 ലക്ഷത്തിന്റെ പച്ചക്കറികളാണ് ഇത്തവണ സംഭരിച്ചത്.

ഓണവരവ്

വിപണി: 80

വിൽപ്പന: 60.2മെട്രിക് ടൺ

വിറ്റുവരവ് : ₹37ലക്ഷം