
കായംകുളം: വിദേശ രാജ്യങ്ങളിൽ വിസാ സ്റ്റാമ്പിംഗ് ഡിജിറ്റലായതോടെ പാസ്പോർട്ടിൽ രേഖപ്പെടുത്താത്തതിനാൽ ക്ഷേമനിധി അംഗത്വം അനുവദിക്കുന്നതിന് ബദൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന ജന.സെക്രട്ടറി സലിം പള്ളിവിള, ട്രഷറർ സോമശേഖരൻ നായർ സെക്രട്ടറി ഡോ.റഷീദ് മഞ്ഞപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേമനിധിബോർഡിന് നിവേദനം നൽകി. ക്ഷേമനിധി ബോർഡിന് വരുമാന വർദ്ധനക്കായി പ്രവാസി കോൺഗ്രസ് ലോക കേരളസഭയിൽ ഉൾപ്പെടെ നിർദ്ദേശിച്ച സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കുക, തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലവി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.