photo

ചേർത്തല: തിരുവോണനാളിൽ ചേർത്തല എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 18.5 ലിറ്റർ വിദേശമദ്യവും 33 പാക്കറ്റ് ഹാൻസുമായി രണ്ടുയുവാക്കൾ പിടിയിൽ. ചേർത്തല നഗരസഭ അഞ്ചാം വാർഡ് ചിറപറമ്പ് ഹരികൃഷ്ണൻ(25),കളത്തുംതറ കെ.എസ്.സൂര്യൻ എന്നിവരാണ് പിടിയിലായത്. ചേർത്തല എക്‌സൈസ് ഇന്റലിജൻസ് ഇൻസ്പക്ടർ വി.ജെ.ജോയിയുടെ നിർദ്ദേശ പ്രകാരം റേഞ്ച് ഇൻസ്പക്ടർ പി.എം.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരുവരെയും റിമാൻഡ് ചെയ്തു.