ph

കായംകുളം: കായംകുളം ജമാഅത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായംകുളത്ത് നബിദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. ആയിരങ്ങൾ ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുത്തു. കീരിക്കാട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു .ജമാഅത്ത് ഗ്രൗണ്ടിൻ നിന്ന് ആരംഭിച്ച ഘോഷയാത്ര മദ്റസയിൽ സമാപിച്ചു.മഹല്ല് പ്രസിഡന്റ മുഹമ്മദ് കുഞ്ഞ്,ചീഫ്ഇമാം ഷിഹാബുദ്ദീൻ സഖാഫി,ജമാ അത്ത് സെക്രട്ടറി ഹുസൈൻമരങ്ങാട്ട് തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേത്വത്വം നൽകി.