
മുഹമ്മ: മണ്ണഞ്ചേരി പാണംതയ്യിൽ തർബിയത്തുൽ ഇസ്‌ലാം മദ്‌റസയിൽ നബിദിന സന്ദേശ യാത്രയും നബിദിന സമ്മേളനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. പ്രസിഡന്റ് എ.മുജീബ് നൈന,ജനറൽ സെക്രട്ടറി ടി.എ.അലിക്കുഞ്ഞ് ആശാൻ, പ്രധാനാധ്യാപകൻ മൗലവി
കെ.എ.ജഅഫർ കുഞ്ഞ് ആശാൻ അദ്ധ്യാപകരായ സി.എം. സൈനുൽ ആബിദീൻ മേത്തർ ചിറപ്പുറം, അബ്ദുൽ സലാം മേമന,അബ്ദുൽ ജലീൽ ലബ്ബ റുഷ്ദി,നവാബ് കൂട്ടുങ്കൽ, ഫസൽ മംഗലപ്പള്ളി, ലത്തീഫ് ചാവടി, ഫൈസൽ വ്യാഴാവള്ളി, ഷിഹാസ്, ഷിഫ്നാസ്, ശിഹാബ് നൈന, സാബിർ തുടങ്ങിയവർ പങ്കെടുത്തു.