മണ്ണഞ്ചേരി: വടക്കനാര്യാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും മദർ മസ്ജിദിന്റെയും നേതൃത്വത്തിൽ നടത്തിയ നബിദിന റാലി മതമൈത്രിയുടെ സന്ദേശം വിളിച്ചോതി. മഹൽ പ്രസിഡന്റ് അബ്ദുൾ മജീദ് ,ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് സവാദ് വല്ലയിൽ , മഹൽ ഇമാം ഹാബുൾ നഹാസ് നൈമി ഉസ്ദാത് , മദർ മസ്ജിദ് ഇമാം ആനസ് ഹുരി , ട്രഷറർ ഹാരീസ് പള്ളിവെളി , മദർ മസ്ജിദ് പ്രസിഡന്റ് എ.നാസർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നബിദിന സന്ദേശ ജാഥയ്ക്ക് അഖില കേരള ധീവരസഭ വടക്കനാര്യാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. ജാഥയിൽ അണിചേർന്നവർക്കായി പായാസ വിതരണവും നടത്തി. പ്രസിഡന്റ് ഭുവനചന്ദ്രൻ ,വൈസ് പ്രസിഡന്റ് സാരസാക്ഷൻ ,സെക്രട്ടറി വിനോദ് കുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.