
ചേർത്തല: ഫ്രണ്ട്സ് കണ്ടമംഗലത്തിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പ്രായമായ അച്ഛനമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി. റിട്ട.എസ്.ബി.ഐ മാനേജർ ബാലകൃഷ്ണകർത്ത ശ്രീപത്മം ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ടി.ബിനു കണ്ടമംഗലം അദ്ധ്യക്ഷത വഹിച്ചു.കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് എ.കെ.അനിൽകുമാർ അഞ്ചംതറ,ദേവസ്വം സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,സ്‌കൂൾ മാനേജർ കെ.പി.ആഘോഷ്കുമാർ,വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,ഖജാൻജി പി.എ.ബിനു,മനോഹരൻവെളിയിൽ,രക്ഷാധികാരി ഹേമകുമാർ ദേവി കടാക്ഷം' വൈസ് പ്രസിഡന്റ് ജയമോൻ,ഖജാൻജി അബിൻ എന്നിവർ പങ്കെടുത്തു.സെക്രട്ടറി സനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സനൂപ് നന്ദിയും പറഞ്ഞു.നിരവധിയായ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കണ്ടമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 150 യുവാക്കളുടെ കൂട്ടായ്മയാണ് ഫ്രണ്ട്സ് കണ്ടമംഗലം. കാരുണ്യ സ്പർശം പദ്ധതിയിലൂടെ ആക്രി ചലഞ്ച് നടത്തി 7.3 ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു. കണ്ടമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അശ്വതി ഉത്സവം ഫണ്ട്രസ് കണ്ടമംഗലത്തിന്റെ വകയായാണ് നടത്തുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് അന്നദാനവും നടത്താറുണ്ട്.