
ചെന്നിത്തല: ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം ഭഗവാനുള്ള തിരുമുൽ കാഴ്ചയുമായി ആറന്മുള ദർശനത്തിനായി ഇന്ന് രാവിലെ 9 ന് യാത്ര തിരിക്കും. പള്ളിയോടത്തിന്റെ തിരുവാറന്മുള ദർശനയാത്രയ്ക്ക് മുന്നോടിയായി അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോട കടവിൽ ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ക്യാഷ് അവാർഡും എൻഡോവ്മെന്റ് വിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവ്വഹിച്ചു. എം. മുരളി, ജേക്കബ് തോമസ് അരികുപുറം, എം.വി. ഗോപകുമാർ, സതീഷ് ചെന്നിത്തല, സദാശിവൻ പിള്ള, രവികുമാർ, ഉഷ ആർ.പിള്ള, പുഷ്പലതാ മധു, അഭിലാഷ് തൂമ്പിനാത്ത്, സതീഷ് കൃഷ്ണൻ, കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ട്രഷറർ വിനീത് വി.നായർ എന്നിവർ സംസാരിച്ചു. യുവ നടന്മാരും പള്ളിയോടയാത്രയിലെ സജീവസാന്നിദ്ധ്യവുമായ അർജ്ജുൻ നന്ദകുമാർ, വിഷ്ണു മോഹൻ മഠക്കാട് എന്നിവരെയും കാൽ നൂറ്റാണ്ടിലേറെ ചെന്നിത്തല പള്ളിയോടത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർ ബാബൂസ് പനച്ചമൂടിനെയും ചടങ്ങിൽ ആദരിച്ചു.