ആലപ്പുഴ: പുന്നമട ശ്രീ നാരായണ സേവാ സമിതി നിർമ്മിച്ച ഗുരുദേവ മന്ദിരത്തിലെ പ്രതിഷ്ഠാ മഹോത്സവം കുട്ടമംഗലം പനയ്ക്കൽ ശ്രീമഹാദേവക്ഷേത്രത്തിലെ മേൽശാന്തി സുരാജ് ശാന്തിയുടെ മുഖ്യ കാ‌ർമികത്വത്തിൽ നടന്നു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, എസ്.എൻ.ഡി.പി യോഗം 830-ാം നമ്പർ പുന്നമട പ്രസിഡന്റ് പി.സി.സജീവ്, എസ്.എൻ.ഡി.പി യോഗം 4117-ാം നമ്പർ കൊറ്റംകുളങ്ങര പ്രസിഡന്റ് അനീഷ് ശാന്തി, ജയമോൻ, അനിൽകുമാർ കമ്പിച്ചിറ, വി. വിനേഷ് എന്നിവർ പങ്കെടുത്തു.