
ചാരുംമൂട്:പ്രവാചകാനുരാഗത്താൽ മനം നിറച്ച് വിശ്വാസികൾ നാടെങ്ങും നബിദിനം ആഘോഷിച്ചു. നബിദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ ജമാഅത്ത് കമ്മിറ്റികളുടെയും മുസ്ലിം സംഘടനകളുടെയും നേതൃത്വത്തിൽ നടന്നത്. ചാരുംമൂട് മേഖലയിലെ ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് കമമിറ്റിയുടെ നേതൃത്വത്തിൽ നബിദിനഘോഷയാത്ര നടന്നു. മദ്രസാ വിദ്യാർത്ഥികളും ജമാഅത്ത് അംഗങ്ങളുമടക്കം നൂറു കണിക്കിന് പേർ പങ്കെടുത്തു. ചീഫ് ഇമാം സൈനുലാബദീൻ മഹ്ളേരി, പ്രസിഡൻറ് സ്ജീവ് പൈനുംമൂട്ടിൽ, സെക്രട്ടറി ആർ. മുഹമ്മദ് റഫീഖ്, വെസ് പ്രിസിഡന്റ് ഷറഫ് അലി ബൈത്ത്, ജോയിന്റ് സെക്രട്ടറി ജെ.ഷെരീഫ് , ട്രഷറർ സജീവ് റാവുത്തർ, ഷറഫുദ്ദീൻ, എ.ബൈജു , ഷാജിമക്കാനാവിൽ, സമീർ സുബൈർ, സൈനുദ്ദീൻ' ഷെഫീഖ്, എൻ.അനീഷ് , താജുദ്ദീൻ, ഹബീസ് ഹബീബ്, ഹക്കീഷാ, എന്നിവർ നേതൃത്വം നൽകി. താമരക്കുളം കല്ലൂർ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും നബിദിനഘോഷയാത്ര സംഘടിപ്പിച്ചു. ജമാഅത്ത് അങ്കണത്തിൽ നിന്ന് ആരംഭിച്ച് നാലുമുക്ക്, താമരക്കുളം ജംഗ്ഷൻ വഴി തിരികെ പള്ളിയിൽ സമാപിച്ചു. ജമാഅത്ത് പ്രസിഡന്റ് സജീവ് ഖാൻ, സെക്രട്ടറി ഷാജിവല്യത്ത്, ട്രഷറർ അൻസാരി പറങ്കാംവിള,ചീഫ് ഇമാം അസീസ് അഹമ്മദ് ബാഖവി, അസി.ഇമാം നിജാമുദീൻ മൗലവി, വൈസ് പ്രസിഡൻ്റ് മജീദ് ,ജോയിൻ സെക്രട്ടറി നിസാർ ചാവടി, കമ്മറ്റി അംഗങ്ങളായ സൈനുദ്ദീൻ, നവാസ്,ഷരീഫ്,സലാഹുദ്ദീൻ,നൈസാം ,ഷെഫീഖ് ഉപദേശക സമിതി അംഗങ്ങൾ വി എം മുസ്തഫ റാവുത്തർ,അബ്ദുൽസലാം താത്തുണ്ടിൽ, അഷറഫ് ,മുഹമ്മദ് സജീവ്, സലിം പറങ്കാ വിള,ഷുഹൈദ് തുടങ്ങിയവർ നേതൃത്വം നൽകി