ചേർത്തല: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനാചരണം 21ന് ഉപവാസ യജ്ഞത്തോടെ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നടക്കും. രാവിലെ 8ന് ഗുരുപുഷ്പാഞ്ജലി,9ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ ദീപം തെളിക്കും.തുടർന്ന് ബേബി പാപ്പാളിൽ ഗുരുഭാഗവതപാരായണം നടത്തും. 10.30 മുതൽ ഗുരുദേവ കൃതികളുടെ ആലാപനം,ഉച്ചയ്ക്ക് 1.30ന് ദേവസ്വം മാനേജർ മുരുകൻ പെരക്കൻ സമാധി ദിന സന്ദേശം നൽകും,തുടർന്ന് ഗുരുദേവ ധർമ്മ പ്രഭാഷണം, 3ന് വിവിധ കുടുംബ യൂണീറ്റുകളിൽ നിന്നും ഗുരു ക്ഷേത്രങ്ങളിൽ നിന്നും എത്തിച്ചേരുന്ന ശാന്തിയാത്ര അംഗങ്ങളെയും പങ്കെടുപ്പിച്ച് സമൂഹ പ്രാർത്ഥനയും 3.30ന് ബേബി പാപ്പാളി സമാധിഗാനാലാപനവും നടത്തും. തുടർന്ന് ഉപവാസ യജ്ഞം സമാപിച്ച് ഗുരുപ്രസാദ വിതരണവും നടക്കും.