photo

ചേർത്തല:സാംസ്‌കാരയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷവും സാഹിത്യ സംഗമവും സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്തു.ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.സദാനന്ദൻ പാണവള്ളി,ഗീത തുറവൂർ,വെട്ടക്കൽ മജീദ്,രാജു പള്ളിപ്പറമ്പിൽ,ശിവസദ,ജിസ ജോയ്,ടോം ജോസ് ചമ്പക്കുളം,ബേബി തോമസ് എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന സാഹിത്യ സംഗമത്തിൽ എം.ഡി.വിശ്വംഭരൻ,സാവിത്രി സോമൻ, അജിത അഴീക്കൽ,പി.സുകുമാരൻ,സലിയപ്പൻ,സനൽകുമാർ,സെൽവൻ, കപിൽദേവ്,ഭദ്ര വേണുഗോപാൽ, വൈഷ്ണവ്, സോമശേഖരപണിക്കർ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.