1

കുട്ടനാട്: വീട്ടിലെ കാലിത്തൊഴുത്തിൽ നിന്ന് കോഴി മുട്ടയെടുക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. കാവാലം വടക്ക് രണ്ടാം വാർഡ് പാറയിൽ മണിക്കുട്ടന്റെ ഭാര്യ മഹേശ്വരിയമ്മ (51) ആണ് മരിച്ചത്. കടിയേറ്റ ഉടനെ കോട്ടയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. സംസ്‌കാരം പിന്നീട്. മക്കൾ: അശ്വിൻ,അർച്ചന.