
ചേർത്തല:വാരനാട് ക്ഷീരോത്പ്പാദക സഹകരണ സംഘം ഫാർമർ ഫെസിലിറ്റേഷൻ സെന്ററിന്റെയും കർഷക മൈത്രി സമ്മേളനത്തിന്റെയും ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷാ വി. ഷെരിഫ്,ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.മുകുന്ദൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശീല, പ്രവീൺ ജി.പണിക്കർ,സംഘം പ്രസിഡന്റ് കെ.സന്തോഷ്,സെക്രട്ടറി സി.ഉഷാദേവി ജീവനക്കാരുടെ പ്രതിനിധി എം.വി.സുധാകരൻ,കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ബി.ആശാ,എസ്.എസ്.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.