
അമ്പലപ്പുഴ: പുന്നപ്ര സിന്ദൂര കലാ, കായിക, സാമൂഹിക-സാംസ്കാരിക സംഘടനയുടെ 39 - ാമത് വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു.രാവിലെ 9 ന് രക്ഷാധികാരി ജോയി പീറ്റർ പതാക ഉയർത്തി.തുടർന്ന് വിവിധയിനം കലാ-കായിക മത്സരങ്ങൾ നടന്നു.വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ്.ഷിനു അദ്ധ്യക്ഷനായി.ചടങ്ങിൽ പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനേയും സിന്ദൂരയുടെ ആദ്യകാല പ്രവർത്തകരെയും എച്ച്.സലാം എം.എൽ.എ ആദരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് മുഖ്യ പ്രഭാഷണം നടത്തി. എം. ഷീജ, പി.പി.ആന്റണി തുടങ്ങിയവർ സംസാരിച്ചു.ജെ. രാംലാൽ സ്വാഗതവും പി.എച്ച്.ബാബു നന്ദിയും പറഞ്ഞു.