ചേർത്തല:വയലാർ കരാട്ടെ ടീം വാർഷിക പൊതുയോഗവും ഓണാഘോഷവും ദേശീയ മെഡൽജേതാക്കൾക്ക് ആദരവും 19ന് നടക്കും.രാവിലെ 10മുതൽ വയലാർ മദ്ധ്യം എസ്.എൻ.ഡി.പി യോഗം ഹാളിലാണ് വാർഷികം.രാവിലെ കലാകായിക മത്സരങ്ങൾ.വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് പി.ജെ.സാംസൺ അദ്ധ്യക്ഷനാകും. കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ.സൂരജ് പ്രതിഭകളെ ആദരിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനാ ബാനർജി മുഖ്യപ്രഭാഷണം നടത്തും.