aa

ചേപ്പാട് :പടിഞ്ഞാറെമുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗലൂദ് സദസും നബിദിന റാലിയും സംഘടിപ്പിച്ചു. ജമാഅത്ത് പള്ളിയിൽ നടന്ന മൗലൂദ് സദസിനു ചീഫ് ഇമാം ഹാരിസ് സഖാഫി, മുഹമ്മദ് കുഞ്ഞ് സഖാഫി, അബ്ദുസലാം മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി. കിഴക്കേ മുട്ടം മുഹിയദ്ദീൻ മസ്ജിദിൽ നടന്ന മൗലൂദ് സദസ്
പി. എസ്. എം അഷറഫ് മുസ്‌ലിയാർ നേതൃത്വം നൽകി. ദാറുൽ മുസ്തഫ മദ്രസയിൽ നടന്ന മൗലൂദിന് തുഫൈൽ നിസാമി നേതൃത്വം നൽകി. ജമാഅത്തിലെ മൂന്ന് മദ്രസകളിലെയും വിദ്യാർത്ഥികളും റാലിയിൽ അണിനിരന്നു. വിദ്യാർത്ഥികളുടെ ദഫ് റാലിക്ക് ഇമ്പമേകി .വിവിധ സ്ഥലങ്ങളിൽ റാലിയെ സ്വീകരിച്ചു. ഇതര മതസ്ഥരും നബിദിന റാലിക്ക് മധുരം വിളമ്പി. റാലിക്ക് ശേഷം പള്ളിയിൽ അന്നദാനവും നൽകി. ജമാഅത്ത് ഭാരവാഹികളായ ബദറുദ്ദീൻ ,ഷാജി,മുജീബ്, ഷംസുദ്ദീൻ, ഹനീഫ, അബ്ദുറഹ്മാൻ, അബ്ദുൽ റഷീദ്, സലിം, അഷറഫ്, അബൂബക്കർ എന്നിവർ നേതൃത്വം നൽകി