
ആലപ്പുഴ: കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാലയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രവാര്യർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ് മണ്ണാരേത്ത്, സജു തോമസ്, ഗ്രന്ഥശാല സെക്രട്ടറി റോയി ശാമുവേൽ, കൺവീനർ ശശികുമാരൻപിള്ള, മുരളീധരൻ നായർ, എൻ.ഡി.നമ്പൂതിരി,കെ.സന്തോഷ് കുമാർ, എൻ.ജി. രാധാകൃഷ്ണൻ നായർ, ഈശ്വരൻ നമ്പൂതിരി, ഡോ.ശ്രീജിത്ത് കുമാർ, കവിത മനോജ്, ജ്യോതി വേലൂർ മഠം, നിർമ്മല ലക്ഷ്മണൻ, രജനി പ്രകാശ് എന്നിവർ സംസാരിച്ചു.