ഹരിപ്പാട്: മാനിഷാദ കലാസാംസ്‌കാരിക സമിതിയുടെ വാർഷികവും ഓണാഘോഷവും നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടികൾ നടക്കുന്നത് സംഗീത് ശിവൻ നഗറിൽ (ശ്രീരാമകൃഷ്‌ണാശ്രമത്തിന് സമീപം) ആണ്. ഓണാഘോഷ പരിപാടികൾ അത്തം നാൾ മുതൽ ആരംഭിച്ചു. മുറ്റത്ത് ഒരുക്കുന്ന അത്തപ്പൂക്കള വിജയികൾക്ക് സ്വർണ നാണയം സമ്മാനമായി നൽകും. 19 ന് രാവിലെ കലാ-കായികമത്സരങ്ങളും ഓണക്കളികളും. വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹരി.കെ.ഹരിപ്പാട് അദ്ധ്യക്ഷത വഹിക്കും. പ്രഥമ മാനിഷാദ പുരസ്ക്‌കാരം പതിനായിരം രൂപയും പ്രശസ്‌തിപത്രവും യുവ സാഹിത്യകാരൻ ഡോ. അരുൺകുമാർ എസ്.ഹരിപ്പാടിന് സമ്മാനിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപക ശ്രേഷ്ഠനായിരുന്ന രത്നൻ സാറിന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് രത്നൻ സാർ ഫൗണ്ടേഷൻ ചെയർമാൻ ആർ. ഹരീഷ് ബാബു വിതരണം ചെയ്യും. മലങ്കര ഓർത്തഡോക്‌സ് സഭ സംസ്ഥാന തലത്തിൽ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന സി.പി.ചാണ്ടി ആചാര്യ പുരസ്കാരം ലഭിച്ച ജി.രാധാകൃഷ്ണ‌നെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ഡോ. വാമനൻ നമ്പൂതിരി, ഐശ്വര്യ തങ്കച്ചൻ, അരുൺ രാജ്, മനു കണ്ണന്താനം, സി. പ്രകാശ് നല്ലോട്ടിൽ, ഡോ. ഉണ്ണികൃഷ്‌ണൻ, സ്വാതി വിജയൻ, മാനസ മീര, ഭഗത്ത് ആർ.ബി, അന്നദ, നിധീഷ് ഗോപൻ തുടങ്ങിയവരെ ആദരിക്കും. തുടർന്ന് ഗാനമേള നടക്കും. വാർത്ത സമ്മേളനത്തിൽ മാനിഷാദ ജനറൽ കൺവീനർ ഹരി കെ.ഹരിപ്പാട്, ചെയർമാൻ ജി.രാധാകൃഷ്ണൻ, ട്രഷറർ മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.