
മാന്നാർ : കുരട്ടിക്കാട് വി.എസ്.എസ് 39-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷവും ഓണാഘോഷവും നടന്നു. ഇന്നലെ രാവിലെ ശാഖാ രക്ഷാധികാരി അർജ്ജുനൻ നേരൂർ പതാക ഉയർത്തി. വൈകിട്ട് ശാഖാ പ്രസിഡന്റ് എ.കെ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കൃഷ്‌ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. നിർദ്ധന രോഗികൾക്ക് ചികിത്സാസഹായ വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയ ശാഖയിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അവരുട ദാനം താലൂക്ക് യൂണിയൻ സെക്രട്ടറി മനുകൃഷ്‌ണനും , ചികിത്സ സഹായ വിതരണം പുളിമുട്ടിൽ ഗണപതി ആചാരിയും നിർവഹിച്ചു. താലൂക്ക് യൂണിയൻ ട്രഷറർ അശോക് രാജ്, മഹിളാ സംഘം താലൂക്ക് പ്രസിഡന്റ് സാവിത്രയമ്മാൾ, ശാഖ വൈസ് പ്രസിഡന്റ് പി.എൻ.മുരുകൻ ആചാരി, വി.എസ്.എസ് ജില്ലാ പ്രതിനിധി ശിവൻ പ്ലാമൂട്ടിൽ, വി.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിനിധി വേണുഗോപാൽ, ശാഖാ ജോ.സെക്രട്ടറി കൃഷ്‌ണകുമാർ, യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് അഖിൽ കൃഷ്‌ണൻ, സെക്രട്ടറി അനു കൃഷ്ണൻ, മഹിളാസമാജം ട്രഷറർ ലത വിജയൻ, വൈസ് പ്രസിഡന്റ് സുജ മണിക്കുട്ടൻ, ശാഖാ ട്രഷറർ മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.