viswakarmma-sammelanam

മാന്നാർ: തൊഴിൽപരമായും വിദ്യാഭ്യാസ പരമായും പ്രതിസന്ധികൾ നേരിടുന്ന പരമ്പരാഗത തൊഴിലാളികളായ വിശ്വകർമ്മ സമുദായത്തോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്നും , സമുദായത്തിന് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും ജാതി സെൻസസ് ഉടൻ നടപ്പിലാക്കണമെന്നും കേരളാ ട്രെഡിഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ആലപ്പുഴ ജില്ലാകമ്മിറ്റി മാന്നാറിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാഘോഷ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.നടരാജൻ പതാക ഉയർത്തി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.എസ്.രാജൻ വിശ്വകർമ്മ സന്ദേശം നൽകി. ജില്ലാ സെക്രട്ടറി രാജേന്ദ്രൻഏനാത്ത്, മുരളി കാർത്തികപ്പള്ളി, ശശി വേലായുധൻ, ടി.എൻ.രാധാകൃഷ്ണൻ, വി.കെ ശിവൻ, അശോക്‌രാജ്, മണിക്കുട്ടൻ ടി.വി, മഹേശ്വരൻ ടി.കെ., അജിത്കുമാർ, വേണു ഏനാത്ത്, ടി.ആർ രാഖേഷ്, പ്രദീപ് ശങ്കർ, ഏ.കെ രാജു,ടി..എൻ രഘുനാഥ്, നാരായണൻ ആചാരി, ടി.എ രാജൻ ആചാരി എന്നിവർ സംസാരിച്ചു.