ആലപ്പുഴ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രതീക്ഷിത ചെലവ് തുക ചെലവഴിച്ച തുകയായി കണ്ട് പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. സി.പി.ഐ മാരാരിക്കുളം മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി ആർ.ജയസിംഹൻ, അസി. സെക്രട്ടറി കെ.ഡി.വേണു, വി.പി.ചിദംബരൻ, ആസീഫ് റഹിം, പി.ജി.രാധാകൃഷ്ണൻ, ആർ.ശശിയപ്പൻ എന്നിവർ സംസാരിച്ചു.