കുട്ടനാട്: മൂന്നാമത് മുട്ടാർ ജലോത്സവം ഇന്ന് നടക്കും. മുട്ടാർ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി (അമ്പലപ്പാടം ) ഇന്ന് ഉച്ചയ്ക്ക് 2ന് രക്ഷാധികാരി ബോബൻ ജോസ് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന വള്ളംകളി കൊടിക്കുന്നിൽ സുരേഷ് എം .പി ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി പ്രസിഡന്റ് പി.ജെ.പ്രസന്നകുമാർ അദ്ധ്യക്ഷനാകും. സിനിമ താരം പ്രമോദ് വെളിയനാട് വിശിഷ്ടാഥിതിയാകും. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേണുഗോപാൽ ഫ്ലാഗ് ഓഫും മുഖ്യപ്രഭാഷണവും പ്രവാസി വ്യവസായി റെജി ചെറിയാൻ സമ്മാനദാനവും നിർവഹിക്കും . വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ജോസഫ് , മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് സുരമ്യ. കെ.സനൽ, മുട്ടാർ 4ാം വാർഡ് മെമ്പർ ഷില്ലി അലക്സ്, രാമങ്കരി പൊലീസ് ഇൻസ്പെക്ടർ വി.ജയകുമാർ മുട്ടാർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ജയ സത്യൻ തുടങ്ങിയവർ സംസാരിക്കും. ജലോത്സവ സമിതി സെക്രട്ടറി ലതീഷ് കുമാ‌ർ സ്വാഗതവും ട്രഷറർ കെ.എം.ആന്റണി നന്ദിയും പറയും.