ഹരിപ്പാട്: വയോജനങ്ങൾക്കായി നാഷണൽ ആയുഷ് മിഷന്റെയും മുതുകുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ - ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ അദ്ധ്യക്ഷനായി. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു അനിൽകുമാർ, ഡോ.അജിത്ത്കുമാർ, ഡോ.സുനിൽകുമാർ, ഡോ.അനുശ്രീ, ഡോ.ദീപ, ഡോ.രശ്മി, ഡോ.നാസിം എന്നിവർ സംസാരിച്ചു.