ഹരിപ്പാട്: മുതുകുളം ഗ്രാമ പഞ്ചായത്ത് അഗതി- ആശ്രയ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മഞ്ജു അനിൽകുമാർ, യു.പ്രാശ്, സി.ഡി.എസ് ചെയർപേഴ്സൺ ആർ.വീണാലക്ഷ്മി എന്നിവർ സംസാരിച്ചു.