ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികം മുതുകുളം സാദ്രി കൺവെൻഷൻ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ അദ്ധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡുകൾ ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ ആദരിച്ചു. മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്.രഞ്ജിത്ത് ആദരിച്ചു. മുതുകുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി,ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സുഭാഷ്, സി.ഡി.എസ് ചെയർപേഴ്സൺ ആർ.വീണാലക്ഷ്മി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ യു.പ്രകാശ്, മഞ്ജു അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുസ്മിത ദിലീപ്, എ.അനസ്, ശുഭ ഗോപകുമാർ, കെ.ശ്രീലത, സി.വി.ശ്രീജ, എസ്.ഷീജ, എ.സുനിത, വി.ഇ.ഒ കബീർ, ഹരിപ്രിയ എന്നിവർ സംസാരിച്ചു.