
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ 54 റോഡുകളിൽ നിർമ്മാണം പൂർത്തിയാക്കിയ മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ റോഡുകൾ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെളുത്തേടത്ത്, എ.എസ് കനാൽ മടയാൻ റോഡ്, വിരിശ്ശേരി ക്ഷേത്രം റോഡ്, പഴയകാട് സബ് സെന്റർ റോഡ്, പൊള്ളേത്തൈ ഹൈസ്കൂൾ റോഡ് തുടങ്ങിയവയാണ് തുറന്നു കൊടുത്തത്. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി.അജിത് കുമാർ, പി.പി.സംഗീത, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജുമൈലത്ത്, വി.സജി, വി.കെ.ഉല്ലാസ്, എം.എസ്. സന്തോഷ്, ഉദയമ്മ, ഷീല സുരേഷ്, ഷാനുപ്രിയ, രജിതാബാബു തുടങ്ങിയവർ പങ്കെടുത്തു.