ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ഓണാഘോഷം 'ഗ്രാമോത്സവം 2024' മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അധ്യക്ഷനായി. പന്തളം എൻ.എസ്.എസ് കോളേജ് അസി. പ്രൊഫസർ ഡോ.എസ്.വിജയകുമാർ, ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് അസി.പ്രൊഫസർ ഡോ.വി.ലക്ഷ്മി, ഗ്രന്ഥശാല സെക്രട്ടറി എസ്.മഹാദേവൻപിള്ള, വൈസ് പ്രസിഡന്റ് കെ.ശ്രീകൃഷ്ണകുമാർ, ലൈബ്രേറിയൻ സ്നേഹ.എസ്.പിള്ള എന്നിവർ സംസാരിച്ചു.