ഹരിപ്പാട്: സി.പി.എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 4ന് ചേപ്പാട് എൻ.എസ്.എസ് കരയോഗ ഹാളിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.മോഹനൻ അദ്ധ്യക്ഷത വഹിക്കും.