ഹരിപ്പാട്: വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ എഴുത്താളൻ ഡോ. എസ് അരുൺകുമാർ എഴുതിയ നോവ് കവിതാസമാഹാരത്തിന്റെ പ്രകാശനവും സാഹിത്യസമ്മേളനവും വെള്ളിയാഴ്ച വൈകിട്ട് 3ന് ഹരിപ്പാട് ലയൺസ് ക്ലബ്‌ ഹാളിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോകുമാർ ഉദ്ഘാടനം ചെയ്യും. ഇപ്റ്റ ദേശീയ ജനറൽ സെക്രട്ടറി എൻ. ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. പുസ്തക പ്രകാശനം ചിറ്റയം ഗോകുമാറും കുരീപ്പുഴ ശ്രീകുമാറും ചേർന്ന് നിർവഹിക്കും. മാങ്കുളം ജി.കെ നമ്പൂതിരി പുസ്തക പരിചയം നടത്തും. കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.